അനുയായികള്‍

2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ

സീയെല്ലെസ് ബുക്സ് തളിപ്പറമ്പ
കഴിവുണ്ട് എങ്കിലും വേണ്ടത്ര പരിഗണന കിട്ടാത്തവര്‍ക്ക് ഒരു കൈത്താങ്ങാണ് സീയെല്ലെസ് ബുക്സ് .
2007 ജൂണ്‍ 30 നു തുടക്കം കുറിച്ച ഒരു കൊച്ചു സംരംഭം
.
വലിയ വാഗ്ദാനങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് നല്‍കാന്‍ ഇല്ല. എങ്കിലും ലോകത്തിന്റെ ഏതു കോണില്‍ നിന്ന് ആവശ്യപ്പെട്ടാലും
പുസ്തകപ്രസിദ്ധീകരണ കാര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടുന്ന ജോലി നിങ്ങള്‍ക്കായി ഞങ്ങള്‍ ചെയ്തുതരുന്നു.

ഇത് വരെ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഇതാണ്.


1 ലൌ ലി ഡാഫോഡില്‍സ്‌ ...(നോവല്‍.)...ലീല എം ചന്ദ്രന്‍
പ്രകാശനം _.ശ്രീ. ടി.പത്മനാഭന്‍
സ്വീകര്‍ത്താവ്._ ശ്രീ.ടി .എന്‍ പ്രകാശ്‌
അവതാരകന്‍ _ഡോ.പ്രൊഫ.പ്രിയ ദര്‍ശന്‍ ലാല്‍ ....
സ്ഥലം _തളിപ്പറമ്പ്
തിയതി _..30 .06 .07 .






2
കണ്ണാടി ച്ചില്ലുകള്‍ (കവിതകള്‍) ശ്രീജാ ബാലരാജ് (യു.എസ്. ) .

പ്രകാശനം _ ശ്രീ.എം കെ. സാനു.
സ്വീകര്‍ത്താവ് - ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാട്
അവതാരകന്‍ -_ ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട്.
സ്ഥലം _എറണാകുളം ..
തിയതി._22 12 2007
3 ഹൃദയങ്ങള്‍ പറയുന്നത് (ഓര്‍ക്കുട്ട് കവിതകള്‍) 44 കവികള്‍
പ്രകാശനം_ശ്രീ.കുഞ്ഞപ്പ പട്ടാന്നൂര്‍
സ്വീകര്‍ത്താവ് _ശ്രീ .കരുണാകരന്‍ പുതുശ്ശേരി.
അവതാരക._ ശ്രീമതി . ലീല. എം ചന്ദ്രന്‍
സ്ഥലം ........കണ്ണൂര്‍
തിയതി 06 12 2008










4
പ്രയാണം ( കവിതകള്‍ )

പ്രിയ ഉണ്ണികൃഷ്ണന്‍ (യു .എസ്.എ)
പ്രകാശനം _ശ്രീ.യു.കെ.കുമാരന്‍.
സ്വീകര്‍ത്താവ് _.മുഞ്ഞനാട് പത്മകുമാര്‍
. അവതാരകന്‍ _ ശ്രീ.ജി .ഇന്ദു ഗോപന്‍ .
സ്ഥലം_പാലക്കാട്
തിയതി 07 .12 .2008
5 നെയ്ത്തിരികള്‍ (കഥകള്‍) ലീല എം ചന്ദ്രന്‍.
പ്രകാശനം ശ്രീ.കരിവെള്ളൂര്‍ മുരളി.
സ്വീകര്‍ത്താവ് ശ്രീ.സന്തോഷ്‌ കീഴാറ്റൂര്‍ (സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ ശ്രീ.ടി .എന്‍ പ്രകാശ്‌
സ്ഥലം തളിപ്പറമ്പ്
തിയതി 23 .07 .2009
6 സ്വപ്നങ്ങള്‍ (കവിതകള്‍)
സപ്ന അനു ബി ജോര്‍ജ് (മസ്കറ്റ് )

പ്രകാശനം ശ്രീ മേലത്ത് ചന്ദ്ര ശേഖരന്‍
സ്വീകര്‍ത്താവ് ശ്രീ.കെ. .ബാലകൃഷ്ണന്‍ കൊയ്യാല്‍ (ഏ.ഐ.ആര്‍ ,കണ്ണൂര്‍ )
അവതാരകന്‍ ബാബു മാത്യു (മുംബൈ)
സ്ഥലം തളിപ്പറമ്പ്
തിയതി 28 .12 .2009.
7.ദലമര്‍മ്മരങ്ങള്‍ (കവിതാ സമാഹാരം.)
ബ്ലോഗ്‌ കവിതകള്‍

പ്രകാശകന്‍ .ശ്രീ.പപ്പന്‍ മുറിയാത്തോട് (സീരിയല്‍ -നാടക -സിനിമ നടന്‍)
സ്വീകര്‍ത്താവ് .ശ്രീ.ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി(സീരിയല്‍ -നാടക -സിനിമ നടന്‍)
അവതാരകന്‍ .ശ്രീ.പി.കെ.ഗോപി.
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .൨൦൧൦

8. സാക്ഷ്യപത്രങ്ങള്‍ (കഥാ സമാഹാരം )
ബ്ലോഗ്‌ കഥകള്‍

പ്രകാശകന്‍ .ശ്രീ.വത്സന്‍ അഞ്ചാം പീടിക(കഥാകൃത്ത് )
സ്വീകര്‍ത്താവ് .ഡോ .പ്രിയദര്‍ശന്‍ലാല്‍
അവതാരകന്‍ .ശ്രീ.ബാബു മാത്യു മുംബൈ
വേദി.തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂള്‍
തിയതി.28 .08 .2010
9
. വൈജയന്തി.(കവിതാ സമാഹാരം) ഷാജി നായരമ്പലം



അവതാരകന്‍ ശ്രീ.എന്‍.കെ.ദേശം
വേദി.ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്ക് ,എറണാകുളം
തിയതി.12 .09 .2010










10.അര്‍ദ്ധനിമീലിതം (കഥകള്‍)
വര്‍ക്കലശ്രീകുമാര്‍



പ്രകാശക :ശ്രീമതി സീമ ടീച്ചര്‍ ,എം.പി.
സ്വീകര്‍ത്താവ് :ലീല എം ചന്ദ്രന്‍
വേദി :വൈ ലോപ്പിള്ളി സംസ്കൃതി ഭവന്‍,തിരുവനന്തപുരം.
തിയതി :19.12.2010











11. കറുത്ത സ്വപ്നത്തില്‍ ഒരു മുല്ലപ്പെരിയാര്‍ (കവിതകള്‍ )
ബാബു
മാത്യൂ ,മുംബൈ

അവതാരകന്‍: പ്രൊഫ.മാത്യു ഉലകുംതറ
വേദി പാരീഷ് ഹാള്‍, മീരാ -ഭയന്തര്‍ റോഡ്‌,
മഹാരാഷ്ട്ര
തിയതി :11.1.11

12 .വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ (കവിതകള്‍)
ധന്യമഹേന്ദ്രന്‍


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkJuptp6LLJPdrm-0x5M2hkojn1hQJ6PnfEtf-curWGS_36jG4e9jJ1TAx0zAIb1sf3y1v57XXNN3IQ7nvdIP2VNH6hO_WSZNSaCdAhWYA1xm2_CgFETWNeLF-AGp7tLxpc_d9DmOgFoMC/s1600/scan0002.jpg
പ്രകാശകന്‍ : പവിത്രന്‍ തീക്കുനി(കവി)സ്വീകര്‍ത്താവ്: സരോജിനി ടീച്ചര്‍
വേദി :മുളംതുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജ് (എറണാകുളം)തിയതി :27.03.2011

13 മൌനജ്ജ്വാലകള്‍ (ബ്ലോഗര്‍മാരുടെ കവിതകളുടെ സമാഹാരം )

പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ്:ശ്രീ ഖാദര്‍ പട്ടേപ്പാടം(കഥാകാരന്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍
തിയതി :17 . 04 . 2011
14.
നേരുറവകള്‍ (ബ്ലോഗര്‍ മാരുടെ കഥാ സമാഹാരം )

പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണി
സ്വീകര്‍ത്താവ് : പാവത്താന്‍ (പ്രശസ്ത ബ്ലോഗര്‍)
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011
15.ഓക്സിജന്‍ (കഥകള്‍ )
ജോമോന്‍ ആന്റണി
പ്രകാശകന്‍: ശ്രീ കെ പി രാമനുണ്ണിസ്വീകര്‍ത്താവ് :ശ്രീ:സന്ദീപ്‌ സലിം( സബ് എഡിറ്റര്‍ ,പ്രശസ്ത ബ്ലോഗര്‍ )
വേദി: തുഞ്ചന്‍ പറമ്പ്,തിരൂര്‍തിയതി :17 . 04 . 2011

16 .ശലഭ സന്ധ്യകള്‍ (കവിതകള്‍ )
പി.എം.ജോണ്‍


അവതാരകന്‍ :വി വി ജോണ്‍ വടക്കേടത്ത്
പ്രകാശനത്തിനൊരുങ്ങുന്നു .

17 .രാമായണക്കാഴ്ചകള്‍ (കവിതകള്‍ )
ഷാജി നായരമ്പലം

അവതാരക:ഡോ.ഗീതാ സുരാജ്
പ്രകാശനത്തിനൊരുങ്ങുന്നു .

2011, മാർച്ച് 29, ചൊവ്വാഴ്ച

പുസ്തകപ്രകാശനം .

തളിപ്പറ മ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ധന്യ മഹേന്ദ്രന്റെ വഴിമരങ്ങളുടെ സ്മൃതി മണ്ഡപങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം,27 .03.2011 നു 10 മണിക്ക് മുളം തുരുത്തി യുനിവേര്സല്‍ ആര്‍ട്സ് കോളേജില്‍  പ്രിന്‍സിപ്പാള്‍   തോമസ്‌ സാറിന്റെ  അധ്യക്ഷതയില്‍   ചേര്‍ന്ന ചടങ്ങില്‍ വച്ച്    ധന്യയുടെ പ്രിയപ്പെട്ട മലയാളം അധ്യാപികയായ   സരോജിനി  ടീച്ചര്‍ക്ക്‌ ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രശസ്ത കവി പവിത്രന്‍ തീക്കുനി നിര്‍വഹിച്ചു.
ചടങ്ങ് ഉദ്ഘാടനം   ചെയ്തത് മുളംതുരുത്തി പഞ്ചായത്ത്‌ പ്രസിഡണ്ട്    ആണ്  .പവിത്രന്‍ തീക്കുനിയുടെ പ്രസംഗം ഹൃസ്വമെങ്കിലും ഹൃദയസ്പര്‍ശിയായിരുന്നു.സരോജിനി ടീച്ചര്‍ ധന്യയുടെ സ്ക്കൂള്‍ ജീവിതത്തിലെ അനുഭവങ്ങള്‍ അനുസ്മരിച്ചു.
  ശ്രീ മനോരാജ്,ശ്രീമതി ഇന്ദ്രസേന എന്നിവര്‍ ധന്യയുടെ കവിതകള്‍ സദസ്സര്‍ക്ക് പരിചയപ്പെടുത്തി.
ശ്രീ സി.കെ റജി, ശ്രീകുമാര്‍ സര്‍ ,ലീല എം ചന്ദ്രന്‍ ,ശ്രീ ചക്രവര്‍ത്തി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ശ്രീ മഹേന്ദ്രമണി സ്വാഗതവും കുമാരി ധന്യ നന്ദിയും പറഞ്ഞു.
ജുബിന്‍ എടത്വ ,സ്വാതി,സജ്ന തുടങ്ങിയ  ഓര്‍ക്കുട്ട് ,ബ്ലോഗ്‌ ,കമ്മ്യുനിട്ടി  അംഗങ്ങള്‍  സദസ്സിനെ സമ്പന്നമാക്കി.പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം ഒരുക്കിയിരുന്നു.ഉച്ചയോടെ ചടങ്ങ് സമാപിച്ചു.








2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ഞാനെത്ര ഭാഗ്യവാന്‍...!!

ഞാനെത്ര ഭാഗ്യവാന്‍...!!
***********************

വേദനകളുടെ

വിളനിലമായിരുന്നു
എന്റെ ഭൂതകാലം
ഒരിറ്റു സ്വാന്തനം  ...
അതെന്റെ
പ്രതീക്ഷയായിരുന്നു,
ആവേശമായിരുന്നു.
പക്ഷെ
പൂവണിയുമെന്ന വിശ്വാസം
എനിക്കുണ്ടായിരുന്നില്ല.
എങ്കിലും..
 ഞാന്‍ അതിനെ 
താലോലിച്ചു .
ഉള്ളിന്റെ ഉള്ളില്‍....
ആരോരുമറിയാതെ...
ഒടുവില്‍ നീ വന്നു
ഉദയ താരകം പോല്‍  ....
അരുണ പ്രഭാ  പൂരിതയായ്
എന്റെ മനസ്സ് 

ഒരു താമരപ്പൂവായി വിടര്‍ന്നു 
ആഹ്ലാദോന്മത്തനായ് 
ഞാന്‍ പാടി...
ഹാ...ഞാനെത്ര ഭാഗ്യവാന്‍

2011, ജനുവരി 13, വ്യാഴാഴ്‌ച

വൃഥാ സ്വപ്നങ്ങള്‍

പുതിയൊരു സൌധം 
പടുത്തുയര്ത്താനായിരുന്നു 
ഞാന്‍ ശ്രമിച്ചത് 
അതിനായി 
മനസ്സിന്റെ വാതായനങ്ങളില്‍ 
കാലങ്ങളായി വളര്‍ന്ന
കനത്ത ചിലന്തി വല 
ഞാന്‍ അറുത്തെടുത്തു. 
ചിതറിത്തെറിച്ച  സ്വപ്നച്ചില്ലുകള്‍ 
ഞാന്‍ പെറുക്കിക്കൂട്ടി.
എല്ലാം ,പക്ഷെ 
വൃഥാവിലെന്നു  വിശ്വസിക്കാന്‍ 
എനിക്ക് 
കഴിഞ്ഞില്ല.
ഒരിക്കലും