അനുയായികള്‍

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

പ്രകാശനം


തളിപ്പറമ്പ് സീയെല്ലെസ് ബുക്സ് പ്രസിദ്ധീകരിച്ച ദലമര്‍മ്മരങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെയും

സാക്ഷ്യപത്രങ്ങള്‍ എന്ന കഥാ സമാഹാരത്തിന്റെയും പ്രകാശനം


പ്രൊഫ.മോഹന്‍ദാസ്‌ പി.യുടെ അധ്യക്ഷതയില്‍
ശ്രീ.പപ്പന്‍ മുറിയാത്തോട് ,
ശ്രീ
.വത്സന്‍ അഞ്ചാം പീടിക
എന്നിവര്‍ യഥാ ക്രമം


ശ്രീ.ബാലകൃഷ്ണന്‍ പാപ്പിനിശ്ശേരി ,

ഡോ .പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു .



ശ്രീ.രമേശന്‍ ബ്ലാതൂര്‍ കാവ്യാവലോകനം നടത്തി .



ശ്രീ.കെ.പി.സുകുമാരന്‍ ആയിരുന്നു മുഖ്യ പ്രഭാഷകന്‍


അതോടൊപ്പം നടന്ന ഇന്റര്‍ നെറ്റ് കൂട്ടായ്മ യില്‍ ശ്രീ.വിജയകുമാര്‍ ബ്ലാതൂര്‍ ,മിനി ടീച്ചര്‍ ,ഒരു യാത്രികന്‍ ,സഹയാത്രിക, സൂര്യകണം രവി തുടങ്ങിയവര്‍ പങ്കെടുത്തു.
തളിപ്പറമ്പ് മൂത്തേടത്ത് ഹൈ സ്കൂളില്‍ വച്ച് നടന്ന ഈ പരിപാടിയില്‍ ശ്രീമതി ലീല.എം ചന്ദ്രന്‍ സ്വാഗതവും
ശ്രീ. ഗിരീഷ്‌ പൂക്കോത്ത് നന്ദിയും പറഞ്ഞു.

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

സ്വാഗതം

തളിപ്പറമ്പ് സീയെല്ലെസ്സ് പ്രസിദ്ധീകരിക്കുന്ന
രണ്ട് പുസ്തകങ്ങള്‍(ദലമര്‍മ്മരങ്ങള്‍ -കവിതാ സമാഹാരം,സാക്ഷ്യ പത്രങ്ങള്‍ -കഥാ സമാഹാരം )
2010 ആഗസ്റ്റ് 28 നു
തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ വെച്ചു രാവിലെ കൃത്യം 10 .30 .നു
പ്രകാശനം ചെയ്യപ്പെടുകയാണ് .
അതോടൊപ്പം ഒരു ഇന്റര്‍നെറ്റ് കൂട്ടായ്മ കൂടി അവിടെ സംഘടിപ്പിക്കുന്നു.
ഇന്റര്‍നെറ്റ് മീറ്റ് എന്ന് പറയുമ്പോള്‍ അതില്‍
ബ്ലോഗേര്‍സ്, ബ്ലോഗ് റീഡേഴ്സ്, ഓര്‍ക്കുട്ടേര്‍സ്, മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇടപെടുന്നവര്‍,
കൂട്ടം എന്ന മലയാളം കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍,
ഇന്റര്‍നെറ്റ് എന്ന അത്ഭുതലോകത്തെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍
അങ്ങനെ എല്ലാവര്‍ക്കും പങ്കെടുക്കാം.
അതിരുകളില്ലാ ത്ത വിവരവിനിമയവും സൌഹൃദവുമാണ് ഇന്റര്‍നെറ്റ് കൂട്ടായ്മ ഉന്നം വെക്കുന്നത്.
കഥ- കവിത സമാഹാരങ്ങളെ പ്പ റ്റി യുള്ള ചര്‍ച്ചക ളും
ബ്ലോഗിനെക്കുറിച്ചും, അതിന്റെ വിവിധ സാധ്യതകള്‍
എങ്ങനെ സ്വയം ഫല പ്രദമാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ഉള്ള
ബോധവല്‍ക്കരണ ക്ലാസ്സുകളും ഉണ്ടാകും.
പരസ്പരം അറിയാനും അറിവ് നേടാനും ഉള്ള അവസരം,
സാന്നിധ്യം കൊണ്ട് ധന്യമാക്കുവാന്‍ ,
പ്രായഭേദമെന്യേ
താല്പര്യമുള്ള ,ഏവരേയും
സ്വാഗതം ചെയ്യുന്നു.